12 January 2026, Monday

Related news

January 11, 2026
December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025
November 9, 2025

ബാങ്ക് ജീവനക്കാരുടെ നിര്‍ബന്ധിത വിരമിക്കല്‍ പിന്‍വലിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 30, 2024 10:24 pm

ബാങ്ക് ജീവനക്കാർക്ക് ദുരിതമായി മാറാൻ പോകുന്ന വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും രാജ്യസഭ മുൻ അംഗവുമായ ബിനോയ് വിശ്വം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ധന സേവന വിഭാഗം ഇറക്കിയ പുതിയ ഉത്തരവിൽ തൃപ്തികരമായ സേവനം കാഴ്ച വയ്ക്കാത്ത ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കലിനു വിധേയമാക്കണമെന്ന നിര്‍ദേശം ദേശസാൽകൃത ബാങ്കുകൾക്ക് നൽകിയിരുന്നു. 

എഐബിഇഎ അടക്കമുള്ള ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഒപ്പുവച്ച ത്രികക്ഷി കരാറുകളിൽ സേവനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിഷയങ്ങൾ അഭിസംബോധന ചെയ്യാൻ ആവശ്യമായ വകുപ്പുകൾ നിലവിലുണ്ട്. എന്നിട്ടും ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത് ബാങ്കിങ് മേഖലയെ കോർപ്പറേറ്റ് തത്വങ്ങൾക്ക് മുന്നിൽ അടിയറവ് വയ്ക്കാൻ വേണ്ടിയാണെന്ന് എഐടിയുസി വർക്കിങ് പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം കത്തിൽ പറയുന്നു. 

കോർപറേറ്റ് കാര്യവകുപ്പ് മന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ “പ്രകടനകുറവിന്റെ” പേരിൽ കോർപ്പറേറ്റ് മേഖലയിൽ നടക്കുന്ന പിരിച്ചുവിടലുകൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. നമുക്ക് വേണ്ടത് ജനകീയവും തൊഴിലാളി സൗഹൃദവുമായ ഒരു ബാങ്കിങ് വ്യവസ്ഥയാണ്. അതിന് വേണ്ടിയുള്ള പ്രയത്നങ്ങളിൽ ഏർപ്പെടണം എന്ന പാഠം ആഗോള ബാങ്കിങ് പ്രതിസന്ധിയുടെ അനുഭവത്തിൽ നിന്ന് നമ്മൾ ഉൾകൊള്ളണമെന്നും ബിനോയ് വിശ്വം കത്തിൽ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.