31 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 29, 2024
October 28, 2024

സുരേഷ് ഗോപി ഈ നാട്യം തുടര്‍ന്നാൽ ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്ന് ജനം ചോദിക്കും: ബിനോയ് വിശ്വം

Janayugom Webdesk
കൊച്ചി
October 31, 2024 11:54 am

സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സുരേഷ് ഗോപി ഇത്തരത്തിൽ നാട്യം തുടര്‍ന്നാൽ ഓര്‍മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലന്‍സിൽ തൃശൂര്‍ പൂരം നഗരയിലെത്തിയത്. അത് തങ്ങളുടെ മിടുക്കാണെന്നാണ് ബിജെപി പറഞ്ഞത്. ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപി. 

ആംബുലൻസ് ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ ഉണ്ട്. സുരേഷ് ഗോപി ഈ ചട്ടങ്ങൾ ലംഘിച്ചു. രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവൻരക്ഷിക്കാൻ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിച്ചു. ഇത്തരത്തിൽ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിൽ പ്രതി അന്നത്തെ സ്ഥാനാര്‍ത്ഥിയും ഇന്ന് എംപിയുമായ സുരേഷ് ഗോപിയാണ്. തൃശൂര്‍ ബിജെപി നേതൃത്വം എന്താണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാം. ആംബുലന്‍സിൽ കൊണ്ടുപോയത് അവര്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്. സിനിമയുടെ അവസ്ഥയിൽ നിന്ന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് അദ്ദേഹം മറുപടി പറയണം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസിലാകാനുള്ള വിവേകമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.