വിഴിഞ്ഞം തുറമുഖത്തോടും അവഗണന കാട്ടുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 817. 8 0 കോടി രൂപ ഇനിയും ലഭ്യമായിട്ടില്ല.ഈ തുക പലിശയിനത്തില്‍ മാത്രമേ നല്‍കുകയുള്ളൂ എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.അങ്ങനെ വരുമ്പോള്‍817 കോടി രൂപയ്ക്ക് 12000 കോടി രൂപയോളം സര്‍ക്കാര്‍ കേന്ദ്രത്തിന് മടക്കി നല്‍കേണ്ടിവരും.
ഈ തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സമര്‍പ്പിത ട്രാന്‍ ഷിപ്പ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വന്‍കിട ചരക്ക് കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാന്‍ സാധിക്കുന്ന ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞ മാറുന്നതോടെ. കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ഇന്ത്യന്‍ കാര്‍ഗോ ഇവിടെ എത്തും. അങ്ങനെ രാജ്യത്തിന് തന്നെ വലിയ നേട്ടമായി അത് മാറും. ഇതൊന്നും കണക്കാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന 817.80കോടി രൂപയ്ക്ക് പകരം പലിശ അടക്കം പന്തീരായിരം കോടി രൂപയായി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രത്തിന്റെ പുതിയ നിബന്ധന ഇത് കേരളത്തോട് കേന്ദ്രം കാട്ടുന്ന വിവേചനത്തിന്റെ ഭാഗമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ 817.8 0 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് 1411 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത് എന്നാല്‍ തൂത്തുക്കുടിയോട് ഈ അവഗണന കാട്ടുനില്ലെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ നല്‍കുമ്പോള്‍ സംസ്ഥാനത്തിന് കേന്ദ്രം നല്‍കുമ്പോള്‍ സംസ്ഥാനത്തിന്മേല്‍കേന്ദ്രംഅമിതഭാരംഅടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തയച്ചതായി അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.