5 മാസം ഗര്‍ഭിണിയായ യുവതിയെ വെടിയേറ്റ് മരിച്ച ഭര്‍ത്താവ് കിടന്ന ആശുപത്രി കിടക്കയിലെ രക്തം വൃത്തിയാക്കാൻ നിര്‍ബന്ധിച്ചതായി ആരോപണം. മധ്യപ്രദേശിലാണ് സംഭവം. ഗര്‍ഭിണിയായ യുവതി ആശുപത്രി കിടക്ക വൃത്തിയാക്കുന്ന വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തെളിവ് ശേഖരിക്കാനായി തുണി ഉപയോഗിച്ച് രക്തം ഒപ്പിയെടുക്കാന്‍ യുവതി അനുമതി തേടുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.
ദീര്‍ഘകാലമായി നീണ്ട് നില്‍ക്കുന്ന ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലാല്‍പൂര്‍ നഗരത്തിലെ ഗോത്ര വിഭാഗ ആധിപത്യമുള്ള ഡിന്‍ഡോറി ജില്ലയില്‍ ഒരു പിതാവും 3 ആണ്‍മക്കളുമടക്കം 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിതാവും ഒരു മകനും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.മറ്റ് രണ്ട് പേരായ ശിവരാജ്,രാംരാജ് എന്നിവരെ ചികിത്സക്കായി ഗദസാരായ് ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ശിവരാജ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ഇയാളുടെ 5 മാസം ഗര്‍ഭിണിയായ ഭാര്യ ആശുപത്രി കിടക്ക വൃത്തിയാക്കാന്‍ നിര്‍ബന്ധിതയാകുകയുമായിരുന്നു. ഒരു കയ്യില്‍ രക്തം പുരണ്ട തുണിയുമായി കിടക്ക വൃത്തിയാക്കുന്ന റോഷ്‌നിയെ വീഡിയോയില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.