22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 26, 2024
September 1, 2024
March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024

സിനിമ നാടക നടനും സംവിധായകനുമായ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

Janayugom Webdesk
കാസർകോട്
November 2, 2024 12:15 pm

സിനിമ നാടക നടനും സംവിധായകനുമായ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി പി കുഞ്ഞിക്കണ്ണൻ) (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ പി പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കുഞ്ഞിക്കണ്ണൻ ആയിരുന്നു. മൃതദേഹം രാവിലെ 9 മണിയോടെ നാട്ടിലെത്തിക്കും. ഭാര്യ ജാനകി. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ. 

വർഷങ്ങളുടെ നാടകാഭിനയത്തിലൂടെയും സിനിമാനടനവൈഭവത്തിലൂടെയും അഭിനയപ്രതിഭ തെളിയിച്ച താരം കണ്ണൂർ സംഘചേതനയുടെ അംഗമായിരുന്നു. ഏറെ വൈകിയാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് എത്താൻ പറ്റിയതെങ്കിലും ആ ചെറിയ കാലയളവിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന് ജനങ്ങളുടെ ഇഷ്ടം നേടാനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.