15 December 2025, Monday

ഹരിതസമൃദ്ധി ആദരസന്ധ്യ — മരുഭൂമിയിൽ കൃഷി ചെയ്തു വിജയിച്ച കർഷകരെ ആദരിക്കലും പുസ്തക പ്രകാശനവും

Janayugom Webdesk
ഷാർജ
November 4, 2024 8:16 pm

ഗൾഫിലെ മരുഭൂമിയിൽ കൃഷി ചെയ്ത് വിജയം നേടിയ 10 മലയാളി കർഷകരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ലിറ്ററി കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൊഫ.ടി.എ.ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള പെൺകൂട്ടായ്മയായ ‘സമത’ ആദരിച്ചു. അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ’ ഹരിതസമൃദ്ധി ആദരസന്ധ്യ’ എന്ന ചടങ്ങിലാണ് ആദരവ് നടത്തിയത്.

ഷാർജ റിസർച്ച് ആന്റ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ ആന്റ് ഇൻഫർമേഷൻ മേധാവി ഡോ.ഒമർ അബ്ദുൽ അസീസ്, മിനിസ്ട്രി ഓഫ് എൻവയൺമെന്റ് ആന്റ് വാട്ടർ ടെക്‌നിക്കൽ അഫയേഴ്‌സ് മുൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.മറിയം അൽ ഷെനാസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ‚ട്രഷറർ ഷാജി ജോൺ, എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഇ.എം.അഷ്‌റഫ് ,
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമതയുടെ നൂറ്റിയൊന്നാമത് പുസ്തകത്തിൻ്റെ എം ഒ.രഘുനാഥ് രചിച്ച ‘ഈന്തപ്പന മരുഭൂമിയിലെ ജീവ വൃക്ഷം’ പ്രകാശനം
ഡോ.ഒമർ അബ്ദുൽ അസീസ് , ഡോ.മറിയം അൽ ഷെനാസിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി.വിജയൻ പിള്ള,രാജി ശ്യാം സുന്ദർ,സുനി ശ്യാം ‚രാഗേഷ് കേളോത്ത്,സുധീഷ് ഗുരുവായൂർ,മുഹമ്മദ് റഷീദ്,പ്രവീൺ കോട്ടവാതുക്കൽ,അബ്ദുൽ ഷുക്കൂർ എന്നിവരും മൊയ്തുണ്ണി മാസ്റ്റർക്കു വേണ്ടി സുനിൽ രാജും ആദരം ഏറ്റുവാങ്ങി.ഇ.എം.അഷ്‌റഫിന്റെ ’ അറേബ്യൻ മണ്ണിലെ മലയാളി കർഷകർ’ എന്ന
പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയവരാണ് പത്ത് കർഷകരും.

അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി, ലോക കേരള സഭാംഗം ടി.കെ.അബ്ദുൽ ഹമീദ് എന്നിവരും സന്നിഹിതരായിരുന്നു.ലിറ്റററി കമ്മിറ്റി കോഡിനേറ്ററും മാനേജിംഗ് കമ്മിറ്റി അംഗവുമായ യൂസഫ് സഗീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ പി.മോഹനൻ സ്വാഗതം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.