പാലക്കാട്മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ മണ്ഡലത്തിലെ ഒരു വിവാഹ ചടങ്ങില്‍ വെച്ച് അവഹേളിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ രാഹുല്‍ മാങ്കുട്ടത്തിലിന്റെ നടപടിയെ തള്ളി പറഞ് ശശി തരൂര്‍ എംപി.
രാഷ്ട്രീയത്തിൽ ഒരു മാന്യതയുണ്ട്.എതിർ ചേരിയിൽ ഉള്ളവരോടും മാന്യത കാട്ടണം. താൻ എതിർ സ്ഥാനാർത്ഥികളോട് പോലും മാന്യത കാട്ടുന്ന ആളാണെന്നും തരൂർ പറഞ്ഞു.തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാജഗോപാലിനെ കണ്ടപ്പോൾ പരസ്പരം ഷാളുകൾ കൈമാറിയിട്ടുണ്ട്. ആ സ്നേഹ പ്രകടനം കൊണ്ട് ആശയപരമായ അടുപ്പമല്ല എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വ്യക്തിപരമായ സൗഹൃദങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനം എന്നും ശശി തരൂർ. പാലക്കാട് സവിശേഷ സാഹചര്യം അറിയാമല്ലോ അതിൻറെ ഭാഗമായി സംഭവിച്ചതാകാം എന്നും ശശി തരൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.