പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ വരെ നടക്കുമെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജ്ജു എക്സിലൂടെ കുറിച്ചു. ഭരണഘടനാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി പാര്‍ലമെന്‍റ് സെഷന്‍റെ രണ്ടാം ദിവസമായ നവംബര്‍ 26നോ ഭരണഘടനാ ദിനത്തിലോ നടക്കും. 4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
വഖഫ് ബില്ലിലെ വിവാദ ഭേദഗതികളും സര്‍ക്കാരിന്‍റെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശവും പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിവാദ ചര്‍ച്ചകളാകാന്‍ സാധ്യതയുണ്ട്. ഭരണകക്ഷിയായ ബിജെപിയുടെ ജഗദംബിക പാലിന്‍റെ നേതൃത്വത്തിലുള്ള ഒരു സംയുക്ത കമ്മിറ്റി ഇപ്പോള്‍ വഖഫ് ബില്ല് ഭേദഗതിയെക്കുറിച്ചുള്ള പഠനം നടത്തിവരികയാണ്.
നവംബര്‍ 29ന് കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.