സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ നടന്ന 14 വയസിന് മുകളിലുള്ളവരുടെ 4X100 മീറ്റർ റിലേ ഹീറ്റ്സിൽ ഗൈഡ് റണ്ണർ വീണിട്ടും പതറാതെ അഖിലേഷ്.
ഗൈഡ് റണ്ണറായ പെൺകുട്ടി തളർന്ന് വീണിട്ടും പതറാതെ രണ്ടാമനായി ഓടിയെത്തിയ കൊല്ലം ഇരവിപുരം വാളത്തുങ്കൽ ജിവിഎച്ച്എസ്എസിലെ അഖിലേഷ് കൃഷ്ണനാണ് കായിക പ്രേമികളുടെ കൈയടി നേടിയത്. കാഴ്ച പരിമിതിയുള്ളവരുടെ റിലേയിൽ അവസാന ലാപ്പിലായിരുന്നു അഖിലേഷ് നിന്നിരുന്നത്. സഹായിയായി കൊല്ലം ചവറ ഗവ. ബോയ്സ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അനുഷ്കയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. റിലേ ബാറ്റൺ വാങ്ങിയ ശേഷം ഇരുവരും ഓട്ടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ പേശി വലിവിനെ തുടർന്ന് അനുഷ്ക ട്രാക്കിൽ വീഴുകയായിരുന്നു. ഇതോടെ മുന്നോട്ടുള്ള ഓട്ടത്തിൽ സഹായിക്കാൻ ആളില്ലാതെ വന്നെങ്കിലും ഒട്ടും പതാറാതെ അഖിലേഷ് ഹീറ്റ്സിൽ രണ്ടാമനായി ഫിനിഷ് ചെയ്യുകയായിരുന്നു. അറുപത് ശതമാനം കാഴ്ച പരിമിതിയുള്ള അഖിലേഷ് മികച്ച ഫുട്ബോൾ താരം കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.