23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 10, 2024
November 10, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024

യുഎസ്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ ട്രംപിന് അനുകൂലം; വെർമോണ്ടിൽ കമലക്ക് വിജയം

Janayugom Webdesk
ന്യൂയോർക്ക്
November 6, 2024 8:22 am

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ഘട്ടത്തിലേക്ക് കടക്കവേ ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോർജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോർട്ട്. 3 ഇലക്ടറൽ വോട്ടുകളുള്ള വെർമോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം. 

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൈഡൻ നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമേ കമലയ്ക്ക് ഇവിടം നേടാനായുള്ളൂ. ന്യൂ ജേഴ്സി, ന്യൂ ഹാംപ്ഷയർ, കണക്റ്റിക്കട്ട്, മേരിലാന്റ്, മസാച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലും കമല ജയിച്ചു.11 ഇലക്ടറൽ വോട്ടുകളുള്ള ഇൻഡ്യാനയിൽ, ബാലറ്റുകൾ എണ്ണുമ്പോൾ ട്രംപിന് 61.9% വോട്ടുകൾ ലഭിച്ചു. 2020നേക്കാThe first results of the US pres­i­den­tial elec­tion are in favor of Trump; Kamalak wins in Ver­mon­tൾ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 8 ഇലക്ടറൽ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകൾ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്. 

വെസ്റ്റ് വിജീനിയയിൽ ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.നിലവിലെ കണക്കുകൾ പ്രകാരം 10 സംസ്ഥാനങ്ങളിൽ ട്രംപും, 7 സംസ്ഥാനങ്ങളിൽ കമലയും വിജയിച്ചു. 24 കോടി ജനങ്ങൾക്കാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിങ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി. 

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.