18 February 2026, Wednesday

രാഹുൽ മാങ്കൂട്ടത്തിന്റെ മുറിയിൽ ഫെനി നൈനാൻ ട്രോളി ബാഗ് എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്(വീഡിയോ)

Janayugom Webdesk
പാലക്കാട്
November 6, 2024 7:05 pm

വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട്ടെ ഹോട്ടലിൽ നീല ട്രോളി ബാഗ് എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഫെനി നൈനാൻ നീല ട്രോളി ബാഗുമായി ഷാഫി പറമ്പിൽ എംപിക്ക് ഒപ്പമാണ് വന്നത്. കഴിഞ്ഞ ദിവസം രാത്രി 10.11 ആകുമ്പോൾ ശ്രീകണ്ഠൻ എം പി., ഷാഫി പറമ്പിൽ, ജ്യോതി കുമാർ ചാമക്കാല അടക്കമുള്ളവർ ഹോട്ടലിലേക്ക് കയറുന്നത് കാണാം. 10.13ന് ശ്രീകണ്ഠൻ എംപി വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും കാണാം. 10.39നുള്ള ദൃശ്യങ്ങളിൽ രാഹുൽ കോൺഫറൻസ് ഹാളിലേക്ക് പോകുന്നതും കാണാം. അതിനുശേഷം വരുന്നത് 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നു. ഈ സമയം ഫെനിയുടെ കൈയിൽ പെട്ടി ഉണ്ടായിരുന്നില്ല. അതിനു ശേഷം 10.47ന് പിന്നീട് രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്നും ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. ഈ മുറിയിൽ നിന്ന് കനമുള്ള പെട്ടിയുമായി ഫെനി വരുന്നതും ദൃശ്യങ്ങളിൽ കാണാം. 10.51നുള്ള ദൃശ്യത്തിൽ രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും കാണാം. അതിനു ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോൺഫറൻസ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽകാണാം.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.