കരളുറച്ച്, കൈകള്‍ കോര്‍ത്ത് യു ആര്‍ പ്രദീപിനായി അണിനിരന്ന് യുവത. ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിവൈഎഫ് സംഘടിപ്പിച്ച “യൂത്ത് വിത്ത് യു ആർ പ്രദീപ് — യൂത്ത് മാർച്ചു“കളില്‍ അണിനിരന്നത് നൂറുകണക്കിനു പേര്‍.
എല്‍ഡിവൈഎഫ് തിരുവില്വാമല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് ഡിവൈഎഫ്ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ പി ആര്‍ അധ്യക്ഷത വഹിച്ചു. ഉഷസ് നഗര്‍ മുതല്‍ തിരുവില്വാമല വരെ സംഘടിപ്പിച്ച മാര്‍ച്ചിന്റെ ക്യാപ്റ്റൻ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസല്‍രാജും വൈസ് ക്യാപ്റ്റൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി കെ വിനീഷും മാനേജര്‍ ഡിവൈഎഫ്ഐ ചേലക്കര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ് പി കെയുമായിരുന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായര്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം നിയാസ് പി എച്ച്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ടി പി സുനില്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ ക്യാപ്റ്റനും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് മാനേജരുമായിട്ടുള്ള പാഞ്ഞാൾ മേഖലാ മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. സമാപനപൊതുയോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, ജില്ലാ പ്രസിഡന്റ് അര്‍ജുൻ മുരളീധരൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി വി വിവേക്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി കെ പ്രവീണ്‍, സംസ്ഥാന ട്രഷറര്‍ അരുണ്‍ ബാബു, ജില്ലാ സെക്രട്ടേറിയറ്റംഗം സതീഷ് തല്‍ച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.
പഴയന്നൂരില്‍ സംഘടിപ്പിച്ച യൂത്ത് മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാകേഷ് കണിയാംപറമ്പിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിന് പതാക നൽകി ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.