12 February 2026, Thursday

Related news

February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026
January 27, 2026
January 26, 2026

തെരഞ്ഞെടുപ്പു കാലങ്ങളില്‍ ബിജെപി ഓഫീസുകള്‍ കുഴല്‍പ്പണകേന്ദ്രങ്ങളായി മാറിയതായി ആരോപണം

Janayugom Webdesk
തിരുവനന്തപുരം
November 7, 2024 10:01 am

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് കുഴല്‍പ്പണം എത്തിയതായി ആരോപണം. ബിജെപിയുടെ പല ജില്ലാ ഓഫീസുകളും, സുരേന്ദ്രന്റെ വിശ്വസ്തരായ നേതാക്കളുടെയും കൈകളിലൂടെയാണ് ഇതു പോകുന്നതെന്നും പറയപ്പെടുന്നു. പാര്‍ട്ടി ഓഫീസുകള്‍ കുഴല്‍പ്പണക്കിന്റെ കേന്ദ്രങ്ങളായി മാറിയാതായതായും ശക്തമായ ആരോപണങ്ങള്‍
ഉണ്ട് .തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിലുമാണ്‌ കൂടുതൽ കുഴൽപ്പണം ഇറക്കിയതെന്നാണ്‌ പൊലീസ്‌ റിപ്പോർട്ട്‌.

2021ൽ മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നൽകിയിട്ടുണ്ട്‌. 2021 മാർച്ച്‌ അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെയാണ്‌ വിവിധ ജില്ലകളിൽ പണം വിതരണം ചെയ്തത്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ആർ ടീം നൽകിയ ജയസാധ്യത കണക്കിലെടുത്ത്‌, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ്‌ കൂടുതൽ കുഴൽപ്പണം ഇറക്കിയത്‌. എ ക്ലാസ്‌ മണ്ഡലമായി കണക്കാക്കിയത്‌ കോന്നിയും തൃശൂരുമാണ്‌. കോന്നിയിൽ കെ സുരേന്ദ്രനും തൃശൂരിൽ സുരേഷ്‌ ഗോപിയുമാണ്‌ മത്സരിച്ചത്‌.തിരുവനന്തപുരത്തുവച്ച്‌ അഞ്ചുതവണ ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ബിനീത്‌ 8.8 കോടി കൈപ്പറ്റി. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 6.3 കോടി ഇറക്കിയതുൾപ്പെടെ ആറുതവണയായി ജില്ലാ ട്രഷറർ സുജയസേനൻ 13.8 കോടി കൈപ്പറ്റി. ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാർ മൂന്നുതവണയായി 3.6 കോടിയും ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്‌ണൻ രണ്ടുതവണയായി 2.5 കോടിയും പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം എസ് അനിൽകുമാർ 1.4 കോടിയും കോഴിക്കോട് മേഖലാ സെക്രട്ടറി കെ പി സുരേഷ്‌ 1.5 കോടിയും കൈപ്പറ്റി. കണ്ണൂർ ബിജെപി ഓഫീസ് ജീവനക്കാരൻ ശരത്‌ 1.4 കോടിയും ആലുവ സോമശേഖരൻ 50 ലക്ഷവും കൈപ്പറ്റിയെന്നാണ്‌ പ്രത്യേക അന്വേഷകസംഘം തലവനായ ഡിവൈഎസ്‌പി വി കെ രാജു കോടതിയിൽ നൽകിയ കുറ്റപത്രത്തിലുള്ളത്‌. ആലപ്പുഴജില്ലയിലെ പ്രധാനഭാരവാഹികളിലൊരാളായ ഗോപാലകൃഷ്ണ കര്‍ത്തയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരില്‍പ്പെടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.