12 February 2026, Thursday

Related news

February 3, 2026
January 21, 2026
January 15, 2026
January 12, 2026
December 24, 2025
October 20, 2025
September 24, 2025
July 28, 2025
July 25, 2025
July 15, 2025

ക്ഷീണിച്ച മുഖവുമായി സുനിതാവില്യംസിന്റെ ചിത്രം പുറത്ത്; ആരോഗ്യ നിലയിൽ ആശങ്ക

Janayugom Webdesk
വാഷിങ്ടൻ
November 7, 2024 9:34 pm

ക്ഷീണിച്ച മുഖവുമായുള്ള സുനിത വില്യംസിന്റെ പുതിയ ചിത്രം നാസ പുറത്തുവിട്ടതോടെ അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നു. ബഹിരാകാശ നിലയത്തിൽവച്ച് പീത്‌സ ഉണ്ടാക്കുന്ന സുനിതയുടെയും വിൽമോറിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ ചിത്രത്തിൽ സുനിത വളരെ ക്ഷീണിതയായി കാണപ്പെടുന്നുവെന്ന് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ആശങ്കകൾ പങ്കുവച്ചു. 

153 ദിവസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആണ് സുനിത വില്യംസും ബുച്ച് വിൽമോറും കഴിയുന്നത്.ആരോഗ്യ വിദഗ്ധരും സുനിതയുടെ പുതിയ ചിത്രം കണ്ട് ആശങ്കകൾ അറിയിച്ചിട്ടുണ്ട്. ബഹിരാകാശത്ത് വളരെ നാൾ കഴിയേണ്ടി വന്നതിലുള്ള സ്വാഭാവിക സമ്മർദമാകാം സുനിതയുടെ മാറ്റത്തിന് കാരണമെന്നാണ് ഇവരുടെ വിലയിരുത്തൽ. സുനിത ഭക്ഷണത്തിന്റെ അളവ് കുറച്ചതിനാൽ കാലറി കുറവായതായിരിക്കാം ക്ഷീണിക്കുവാൻ കാരണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.