എസ് യു ടി ആശുപത്രി ‘കാന്‍സര്‍ സേഫ് കേരള’ പ്രോജക്ടിന്റെ ഭാഗമായി ദേശീയ കാന്‍സര്‍ അവബോധ ദിനം ആചരിച്ചു. അര്‍ബുദത്തെ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെ കേന്ദ്രീകരിച്ചുള്ള ‘ജീവതാളം’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കാന്‍സര്‍ ബോധവല്‍ക്കരണത്തില്‍ ആശുപത്രിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.
‘Emerging Trends in Early Cancer Detection’ എന്ന വിഷയത്തില്‍ ഡോ. രാജശേഖരന്‍ നായര്‍ വി (മെഡിക്കല്‍ സൂപ്രണ്ട്), ഡോ. ജയപ്രകാശ് (മെഡിക്കല്‍ ഓങ്കോളജി), ഡോ. ശ്രീകല (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി), ഡോ. ജയശ്രീ കാട്ടൂര്‍ (പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ്), സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ശ്രീ. ജി. ഗോപിനാഥ് ഐ പി എസ്, ശ്രീമതി. വി. കാര്‍ത്ത്യായനി, ഡോ. ദേവി മോഹന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏറ്റവും പുതിയ ഡയഗ്‌നോസ്റ്റിക് പുരോഗതികളും കാന്‍സര്‍ നേരത്തെ കണ്ടെത്തുമ്പോള്‍ കൊടുക്കേണ്ട പിന്തുണയുടെ പങ്കും കാന്‍സര്‍ പ്രതിരോധത്തില്‍ സജീവമാകാന്‍ പ്രചോദനം നല്‍കുകയും ചെയുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. വിവിധ വകുപ്പുകളുടെ മാനേജര്‍മാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.