സ്റ്റേഷൻമാസ്റ്റർ ഭാര്യയോട് ഫോണിൽ പറഞ്ഞ ‘ഓക്കേ‘ക്ക് റെയിൽവേക്ക് നഷ്ട്ടം 3 കോടി രൂപ.കാമുകന്റെ പേരിൽ ഫോണിലൂടെ ഭാര്യയോട് വഴക്കിടുകയായിരുന്നു വിശാഖപട്ടണം സ്വദേശിയായ സ്റ്റേഷൻ മാസ്റ്റർക്കാണ് അബദ്ധം പറ്റിയത്. തർക്കത്തിനിടെ ‘ഓകെ’ പറഞ്ഞ് അദേഹം ഫോൺ വെച്ചു. എന്നാൽ, തൊട്ടപ്പുറത്തുള്ള മൈക്രോഫോണ്‍ ഓണാണെന്ന് അദേഹം ഓർത്തില്ല. മൈക്രോഫോണിലൂടെ ‘ഓക്കെ’ കേട്ടതോടെ ട്രെയിൻ പുറപ്പെടാനുള്ള സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥർ ട്രെയിൻ പോകാനുള്ള അറിയിപ്പ് നൽകി.
നേരത്തെ രാത്രി യാത്ര വിലക്കിയ മാവോയിസ്റ്റ് പ്രദേശത്തേക്ക് ചരക്ക് ട്രെയിൻ അയക്കാനുള്ള സമ്മതമായാണ് ഉദ്യോഗസ്ഥർ ഈ ‘ഓക്കെ’യെ തെറ്റിദ്ധരിച്ചത്. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇതുവഴി റെയിൽവേക്ക് 3 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സസ്പെൻഷന് പിന്നാലെ ദാമ്പത്യം വഷളായതോടെ ഉദ്യോഗസ്ഥൻ വിശാഖപട്ടണം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭാര്യയായ യുവതി ഇയാൾക്കും കുടുംബത്തിനുമെതിരെ ഐപിസി 498എ പ്രകാരം പരാതി നൽകി.
തന്റെ ജീവനെ കുറിച്ച് ഭയമുണ്ടെന്ന് പറഞ്ഞ് യുവതി കോടതിയെ സമീപിച്ചു . ഒടുവിൽ ഭർത്താവിനെതിരെ ഭാര്യയുടെ ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി കണ്ടെത്തി. സ്ത്രീധനവും ക്രൂരതയും സംബന്ധിച്ച പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു. ഭാര്യയുടെ പ്രവൃത്തിയെ ക്രൂരമായി കണക്കാക്കുകയും കുടുംബ കോടതി വിധി റദ്ദാക്കുകയും ഇയാൾക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.