19 February 2026, Thursday

ഭാര്യയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

Janayugom Webdesk
കോഴിക്കോട്
November 9, 2024 8:29 pm

ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായി. കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പാലാഴി മാക്കോലത്ത് വീട്ടിൽ നിസാർ (53)നെയാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പന്തീരാങ്കാവ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇന്നലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. 

പെരുമണ്ണയില്‍ താമസക്കാരിയായ യുവതിയെ വിവാഹം ചെയ്ത് വിദേശത്ത് താമസമാക്കിയ പ്രതി ഇവരെ സുഹൃത്തുക്കളോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ സ്വകാര്യ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രതി പ്രചരിപ്പിക്കുയും ചെയ്തു. പന്തീരാങ്കാവ് എസ് ഐ മഹേഷ്, എസ് സിപിഒമാരായ അനീഷ് ബഷീര്‍, സിപിഒ ധനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.