14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല; യുഡിഎഫിന് തിരിച്ചടി: എം വി ഗോവിന്ദൻ

Janayugom Webdesk
പാലക്കാട്
November 9, 2024 10:31 pm

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കള്ളപ്പണ വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണിത്. എന്നാൽ അതുമാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയും ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമെല്ലാമാണ് ഇതുവരെ ചർച്ച ചെയ്തത്. ഇനിയും അത്തരം ജനകീയ വിഷയങ്ങളിലൂന്നിയ ചർച്ചകൾ തുടരും. ട്രോളി ബാഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതെല്ലാം കളവാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. അതിശക്തമായ തിരിച്ചടി യുഡിഎഫ് ഏറ്റുവാങ്ങും.

വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അതിന്റെ സൂത്രധാരൻ ഫെനി നൈനാന്‍ തന്നെയാണ് കള്ളപ്പണ ഇടപാടിന്റെയും ചുക്കാൻ പിടിക്കുന്നത്. ആ ഒറ്റക്കാര്യത്തിൽ നിന്നുതന്നെ ജനങ്ങൾക്ക് കള്ളപ്പണം എത്തിയിട്ടുണ്ട് എന്നതിൽ വിശ്വാസമായെന്നും എൽഡിഎഫ് വരുംദിവസങ്ങളിലും ഇത് ചർച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.