25 December 2025, Thursday

Related news

December 25, 2025
December 25, 2025
December 24, 2025
December 23, 2025
December 23, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 17, 2025

ഹൈജംപിൽ തൂത്തുവാരി മലപ്പുറം

Janayugom Webdesk
കൊച്ചി
November 9, 2024 10:50 pm

ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഹൈജംപിൽ തൂത്തുവാരി മലപ്പുറം. ചങ്ങാതികൾ തമ്മിലുള്ള മത്സരിച്ചുള്ള ചാട്ടം ആവേശമായി. ജില്ലയിലും കഴിഞ്ഞ തവണ സ്കൂൾ കായിക മേളയിലും സമ്മാനങ്ങൾ നേടിയ ചങ്ങാതിമാർക്ക് തന്നെയാണ് ഇക്കുറിയും സമ്മാനങ്ങൾ എന്നതും ഇവരുടെ സന്തോഷത്തിന് മാറ്റുകൂട്ടി. 

മലപ്പുറം ഐഡിയൽ കടകശേരി ഇഎച്ച്എസ്എസിലെ അഷ്മിക സി പി 1.58 ഉയരത്തിൽ ചാടി സ്വർണവും ഇതേ സ്ഥാപനത്തിൽ നിന്നുമെത്തിയ മിൻസാര പ്രസാദ് 1.56 ഉയരത്തിൽ ചാടി വെള്ളിയും നേടി. തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആഷ്‌ന ഷാജു 1.50 ഉയരം ചാടി വെങ്കലവും കരസ്ഥമാക്കി. അഷ്മിക നാഷണലിലും സ്വർണം നേടിയിരുന്നു. സുജിത്, ടോമി ചെറിയാൻ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം. ഇന്ന് നടക്കുന്ന ജാവലിൻ ത്രോയിൽ അഷ്മികയും ട്രിപ്പിൾ ജംപിൽ മിൻസാരയും മത്സരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.