3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 2, 2026
December 28, 2025
December 27, 2025
December 26, 2025
December 23, 2025
December 23, 2025
December 21, 2025
December 21, 2025

സൂപ്പർ കപ്പിൽ കാലിക്കറ്റ് മുത്തം; കൊച്ചിയെ 2–1ന് തോല്പിച്ചു

സുരേഷ് എടപ്പാൾ
കോഴിക്കോട്
November 10, 2024 11:34 pm

ഇഎംഎസ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ 35,000ത്തില്‍ പരം കാണികളെ സാക്ഷിയാക്കി പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ കാലിക്കറ്റിന്റെ ചുംബനം. വാശിയേറിയ കലാശപ്പോരില്‍ പൊരുതിയ ഫോഴ്‌സാ കൊച്ചിയെ 2–1 വീഴ്ത്തിയാണ് സ്വന്തം തട്ടകത്തില്‍ കാലിക്കറ്റ് എഫ്‌സിയുടെ കപ്പടിക്കല്‍. ആദ്യ പകുതിയുടെ 15-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലുമായിരുന്നു വിജയത്തിലേക്കുള്ള വഴി തുറന്ന കാലിക്കറ്റിന്റെ ഗോളുകള്‍ പിറന്നത്. രണ്ടാം പ­കുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഫോഴ്‌സയുടെ മറുപടി ഗോള്‍. 

ടീം ഉടമയായ സൂപ്പര്‍താരം പൃഥ്വിരാജിന്റെ സാന്നിധ്യം പകര്‍ന്ന പുത്തന്‍ ആവേശത്തിലായിരുന്നു ഫോഴ്‌സാ കൊച്ചി കളത്തിലെത്തിയത്. പ്രതിരോധനിരയുടെ പിഴവുകള്‍ മുതലെടുത്തായിരുന്നു കാലിക്കറ്റ് രണ്ട് ഗോളുകളും നേടിയത്. വിങ്ങിലൂടെ പൊടുന്നനെ എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെത്തി ക്രോസുകളിലുടെ പഴുതു കണ്ടെത്തിയായിരുന്നു കാലിക്കറ്റിന്റെ ആദ്യഗോള്‍. പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ഗോള്‍കീപ്പറെ തകര്‍പ്പന്‍ അടിയിലൂടെ നിഷ്പ്രഭമാക്കിയായിരുന്നു രണ്ടാമത്തെ ഗോള്‍.

ഒട്ടേറെ ആക്രമണങ്ങല്‍ നിജോയും കൂട്ടരും എതിര്‍ ഗോള്‍മുഖത്തെ ലക്ഷ്യമാക്കി നടത്തിയെങ്കിലും ഗോള്‍കീപ്പറും പ്രതിരോധ നിരയും ഫലപ്രദമായി ചെറുത്തുനിന്നു. 70-ാം മിനിറ്റിൽ കാലിക്കറ്റ് രണ്ടാം ഗോളടിച്ചു. പകരക്കാരൻ എണസ്റ്റ് ബെർഫോ ഹെഡ് ചെയ്തു നൽകിയ അസിസ്റ്റിൽ സ്കോർ ചെയ്തത് കെർവൻസ് ബെൽഫോർട്ട് (2–0). അവസാന നിമിഷങ്ങളിൽ അർജുൻ ജയരാജിന്റെ നേതൃത്വത്തിൽ കൊച്ചി സമനിലയ്ക്കായി കോപ്പുകൂട്ടിയെങ്കിലും കാലിക്കറ്റ് പ്രതിരോധത്തെ ഭേദിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.