26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024

വ്യാജ നിക്ഷേപ പദ്ധതിയുടെ പേരില്‍ 42 ലക്ഷം രൂപ തട്ടി; 19 കാരനായ ഇന്‍ഫ്ലുവന്‍സർ അറസ്റ്റിൽ

Janayugom Webdesk
November 12, 2024 4:43 pm

വ്യാജ നിക്ഷേപ പദ്ധതിയുടെ പേരില്‍ 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. ഇരുന്നൂറോളം പേരാണ് തട്ടിപ്പിനിരയാക്കപ്പെട്ടത്. രാജസ്ഥാനിലെ അജ്മീറിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാഷിഫ് മിര്‍സയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്. പ്രതിയില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍, ഹ്യുണ്ടായ് കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.

99,999 രൂപ വീതം 13 ആഴ്ച നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്നായിരുന്നു മിര്‍സയുടെ വാഗ്ദാനം. ആദ്യമാദ്യം പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് നിരവധി ആളുകൾക്ക് പണം നഷ്ടമായത്. ഇതനുസരിച്ച് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പരാതി നൽകിയത്.

സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമാണ് മിര്‍സയെന്നും നിരവധി ഫോളെവേഴ്സാണ് യുവാവിനുള്ളതെന്നും പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഫോളേവേഴ്സിനെയാണ് കൂടുതലായും മിര്‍സ വലയിലാക്കിയത്. മിര്‍സയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.