നിര്‍മാണത്തിലിരിക്കുന്ന കലുങ്കില്‍ നിന്നും കാര്‍ ഓവു ചാലിലേക്ക് വീണ് അഞ്ചു വയസുള്ള കുട്ടിയടക്കം നാലു പേര്‍ മരിച്ചു. അസമിലെ ടിന്‍സുകിയയിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ ദിബ്രുഗഡിലെ ആസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മോഹന്‍ ഷാ, രാജേഷ് ഗുപ്ത, മോന്‍ട്ടു ഷാ, അഞ്ചു വയസുകാരന്‍ അദര്‍വ് ഗുപ്ത എന്നിവരാണ് മരിച്ചത്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബിഹാറില്‍ നിന്നും ടിന്‍സുകിയയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ദിഹിന്‍ജിയഗാവിലെ ബൈപ്പാസിലാണ് അപകടം നടന്നത്. ദിബ്രുഗഡില്‍ നിന്നും ടിന്‍സുകിയയിലേക്ക് വരികയായിരുന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി താഴേക്ക് വീഴുകയായിരുന്നു. കനത്ത മഞ്ഞ് കാരണം ശരിയായി സിഗ്നലുകള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നത്. അതേസമയം ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതും കലുങ്ക് പണിതീരാതെ കിടക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.