മുനമ്പം വഖഫ് പ്രശ്നം പരിഹരിക്കാൻ ഭൗതികവാദികളും ആത്മീയവാദികളും ഒന്നിച്ചുനില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തൊക്കെത്തന്നെയുണ്ടായാലും മുനമ്പത്തെ ജനങ്ങളുടെ മണ്ണ് അവരുടെത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
മുനമ്പത്തുകാരുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുന്നതുവരെ അവരുടെ കൂടെ എല്ലാവരും ഉണ്ടാവും. വേണമെങ്കില്‍ വികാരങ്ങളുടെ പേരില്‍ മുനമ്പം വിഷയം ആളിക്കത്തിക്കാനാവും. എന്നാലിത് വികാരങ്ങള്‍ ആളിക്കത്തിക്കാനുള്ള നേരമല്ല. മനുഷ്യര്‍ക്ക് അവര്‍ വിലകൊടുത്തു വാങ്ങിയ മണ്ണില്‍ ജീവിക്കാൻ അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സര്‍ക്കാരിന്റെ വഴിയും അതാണ്. 28ലെ യോഗം 22ലേക്ക് ആക്കിയത് തന്നെ സര്‍ക്കാരിന്റെ ആ നിലപാടിന്റെ ഭാഗമായാണ്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങളുടെ മണ്ണ് അവരുടെത് തന്നെയായിരിക്കുമെന്ന് ഉറപ്പാണ്.
മറികടക്കാൻ കടമ്പകളേറെയുണ്ട്. അതിനായി ഭൗതികവാദികളും ആത്മീയവാദികളും കൈകോര്‍ത്ത് നില്‍ക്കേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. കത്തോലിക്കാ രൂപതകളും ക്രൈസ്തവ സഭാവിഭാഗങ്ങളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സന്നദ്ധപ്രവർത്തകരും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.