22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ബിജെപിക്ക് അധികാരം പിടിക്കാനായി അദാനി ഇടനിലക്കാരന്റെ വേഷത്തിലെത്തിയെന്ന് അജിത് പാവാറിന്റെ വെളിപ്പെടുത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2024 10:35 am

അഞ്ചു വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി ഇടനിലക്കാരന്റെ വേഷത്തിലെത്തിയെന്ന് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വെളിപ്പെടുത്തല്‍. ന്യൂസ് ലോണ്‍ഡ്രിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദാനി പങ്കെടുത്ത യോഗത്തിന്റെ വിശദാംശം വെളിപ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ദേവേന്ദ്ര ഫഡ്നാവിസ്,അദാനി ‚ശരത് പവാര്‍,പ്രഫുല്‍ പട്ടേല്‍ എന്നിവരും താനും, യോഗത്തില്‍ പങ്കെടുത്തതായി അജിത് പവാര്‍ പറഞ്ഞു.അതേസമയം, എന്തുകൊണ്ട്‌ ശരദ്‌ പവാർ ബിജെപിക്ക്‌ പിന്തുണ നൽകിയില്ലെന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മനസ്സ്‌ ലോകത്ത്‌ ആർക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു മറുപടി.ഭാര്യക്കോ മകൾ സുപ്രിയക്കോ പോലും പ്രവചിക്കാനാകില്ല ഉപമുഖ്യമന്ത്രി പറഞ്ഞു .

2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്നാണ്‌ 54 എംഎൽഎമാരുണ്ടായിരുന്ന അവിഭക്ത എൻസിപിയെ ചാക്കിലാക്കാൻ ചർച്ച നടത്തിയത്‌. ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയും അജിത്‌ പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും നീക്കം ശരദ്‌ പവാർ പരാജയപ്പെടുത്തി. തുടർന്ന്‌ ഉദ്ദവ്‌ താക്കറെയെ മുഖ്യമന്ത്രിയാക്കി മഹാവികാസ്‌ അഘാഡി സർക്കാരിനെ അദ്ദേഹം അധികാരത്തിലെത്തിച്ചു. ശിവസേന, എൻസിപി പാർടികളെ പിളർത്തി ബിജെപി വീണ്ടും അധികാരം പിടിച്ചു. ഈ മഹായുതി സർക്കാരാണ്‌ മുടങ്ങിക്കിടന്ന ധാരാവി പുനർവികസന പദ്ധതി അദാനിയെ ഏൽപ്പിച്ചത്‌. മോഡിയും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ ഞെട്ടൽ ഉളവാക്കുന്നില്ലെന്നും ധാർഷ്ട്യത്തിന്റെ പുതിയ ഉദാഹരണമാണിതെന്നും കോൺഗ്രസ്‌ പ്രതികരിച്ചു.

സർക്കാരുകളെ അട്ടിമറിക്കാൻ ഒരു വ്യവസായിയെ എങ്ങനെ ഔദ്യോഗിക ഇടനിലക്കാരനാക്കാൻ കഴിയുമെന്ന്‌ ‑കോൺഗ്രസ്‌ വക്താവ്‌ പവൻ ഖേര ചോദിച്ചു. അദാനിയുടെ സാന്നിധ്യത്തെ ശിവസേന യുബിടി നേതാവ്‌ പ്രിയങ്ക ചതുർവേദിയും ചോദ്യം ചെയ്‌തു. മഹാരാഷ്ട്രയിൽ എന്തുവിലകൊടുത്തും ബിജെപിയെ അധികാരത്തിലെത്തിക്കാൻ അദാനി ശ്രമിക്കുന്നത്‌ എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. അത്തരമൊരു യോഗത്തെക്കുറിച്ച്‌ അറിവില്ലെന്നാണ്‌ ശരദ്‌ പവാറിന്റെ മകൾ സുപ്രിയ സുലെ പ്രതികരിച്ചത്‌.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.