5 December 2025, Friday

ചെടികളെ പ്രണയിച്ചു ;ബിസിനസിലൂടെ യുവതി സമ്പാദിക്കുന്നത് കോടികൾ

Janayugom Webdesk
ടെക്‌സസ്
November 13, 2024 5:25 pm

ചെടികളോടുള്ള അടങ്ങാത്ത പ്രണയം ബിസിനസായി മാറ്റിയപ്പോൾ യുവതി സമ്പാദിക്കുന്നത് കോടികൾ. യുഎസിലെ ഐടി പ്രൊഫഷണലായ ലിന പെറ്റിഗ്രൂവ് എന്ന 44കാരിയാണ് ജീവിത വഴിയിൽ വ്യത്യസ്തയാകുന്നത്. 2022 ൽ, ഹ്യൂസ്റ്റണിലെ വീട് പുനർനിർമിച്ചപ്പോൾ ലിനയും ഭർത്താവ് മാർക്വിസും പൂന്തോട്ടം കൂടി ഉൾപ്പെടുത്തി ഒരു പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. കാലക്രമേണ, ചെടികളോടുള്ള അവരുടെ താൽപ്പര്യം വര്‍ധിച്ചു. 8 അടി ഉയരമുള്ള മോൺസ്റ്റെറസ് ഉള്‍പ്പെടെ വിവിധതരം ചെടികൾ കൊണ്ട് അവരുടെ വീട് നിറഞ്ഞു. 

വീട്ടിൽ ഉൾക്കൊള്ളുന്നതിനേക്കാൾ കൂടുതൽ ചെടികൾ ഉണ്ടായപ്പോൾ അത് വിൽക്കുവാൻ തീരുമാനിച്ചു. ഓൺലൈൻ മാർക്കറ്റ്‍ സൈറ്റായ പാംസ്ട്രീറ്റിലൂടെ ചെടി ലേലം ചെയ്യാൻ തുടങ്ങിയപ്പോൾ ലിനയെ കാത്തിരുന്നത് ലക്ഷങ്ങളുടെ വരുമാനം. ഒരു വർഷം ആയപ്പോഴേക്കും തന്റെ സൈഡ് ബിസിനസിലൂടെ മാസം 10 ലക്ഷം വരെ സമ്പാദിക്കാൻ തുടങ്ങി. ഐടിയിൽ മുഴുവൻ സമയവും ജോലി ചെയ്യുന്നുണ്ടെങ്കിലും വർഷം 90,000 ഡോളറാണ് സമ്പാദിക്കുന്നത്. 

ഈ ചെടി ബിസിനസിൽ ആഴ്ചയിൽ 20 മണിക്കൂർ ലിന ചെലവഴിക്കും. ചെടികൾ വാങ്ങുന്നത് മുതൽ വിൽക്കുന്നതും കയറ്റി അയക്കുന്നതും വരെ . സഹായത്തിനായി അഞ്ച് കരാർ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്. 2500 രൂപ മുതൽ 9700 രൂപ വരെയാണ് ഓരോ ചെടിക്കും അവൾ ഈടാക്കുന്നത്. ചെടികളുടെ ബിസിനസ് ലാഭമാവുന്നതോടെ തന്റെ ഐടി ജോലി വേണ്ടെന്ന് വയ്ക്കാം എന്ന അവസ്ഥയിൽ കാര്യങ്ങളെത്തുമെന്നാണ് ലിനയുടെ പ്രതീക്ഷ. ബിസിനസ് കൂടുതൽ ലാഭത്തിലാകുന്നതോടെ മറ്റ് തൊഴിലുകൾ നിർത്താനും ഫ്ലോറിഡയിലേക്ക് മാറാനും അവിടെ സ്വന്തമായി ഒരു വലിയ ചെടികളുടെ വീട് നിർമ്മിക്കാനുമാണ് ലിന ഇപ്പോൾ ആഗ്രഹിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.