ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് നിര്‍ദേശം.
ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാന്‍ തന്ത്രിയുടെ നിര്‍ദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
പതിനെട്ടാം പടി കയറുന്നതു മുതല്‍ മാളികപ്പുറം ക്ഷേത്ര ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങുന്നതു വരെയാണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടത്. പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 വരെയും 18 മണിക്കൂർ ദർശനസൗകര്യമുണ്ടാകും. കഴിഞ്ഞ തവണ 16 മണിക്കൂറായിരുന്നു ദര്‍ശന സമയം. ദിവസം 80,000 പേർക്ക് ദർശനം അനുവദിക്കും. 70,000 പേർക്ക് വിർച്വൽ ക്യൂ ബുക്കിങ് വഴിയും 10,000 പേർക്ക് എൻട്രി പോയിന്റ് ബുക്കിങ് വഴിയുമാണ് ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.