ശ്രീലങ്കൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് പ്രസിഡൻറ് അനുര കുമാര ദിസനായകെയുടെ പാർട്ടി. സാമ്പത്തിക തകർച്ചയ്ക്ക് ശേഷം അഴിമതിക്കെതിരെ പോരാടുമെന്നും നഷ്ടപ്പെട്ട സ്വത്തുക്കളെല്ലാം രാജ്യത്ത് തിരിച്ചുപിടിക്കുമെന്നുമുള്ള വാഗ്ദാനം നൽകിയാണ് സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിൽ ദിസനായകെ വോട്ടുകൾ തൂത്തുവാരിയത്.
225 അംഗങ്ങളുള്ള അസംബ്ലിയിൽ ദിസനായകയുടെ പാർട്ടി നാഷണൽ പീപ്പിൾസ് പവർ സഖ്യം 123 സീറ്റുകൾ നേടിയെടുത്തതോടെ വിജയം അദ്ദേഹത്തിൻറെ പാതയിലാകുകയും പാർലമെൻററി പിന്തുണ ഉറപ്പാക്കാനുള്ള അദ്ദേഹത്തിൻറെ തീരുമാനം ശരി വയ്ക്കുകയുമായിരുന്നു.ഇത് വരെ എണ്ണിയ വോട്ടുകളിൽ 62 ശതമാനം വോട്ടും ദിസനായകയ്ക്കാണ്. അതേസമയം പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ പാർട്ടി 18 ശതമാനം വോട്ടുകൾ മാത്രം നേടി വളരെ പിന്നിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.