16 January 2026, Friday

Related news

January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026
December 31, 2025

ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധമിരമ്പി; എഐഎസ്എഫ് സർവകലാശാല മാർച്ച്

മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം
തിങ്കളാഴ്ച കാമ്പസ് വിദ്യാഭ്യാസ ബന്ദ്
Janayugom Webdesk
തിരുവനന്തപുരം
November 15, 2024 10:47 pm

നാല് വർഷ ബിരുദ (എഫ്‌വൈയുജിപി) കോഴ്സ് ഫീസ് വർധനവിൽ പ്രതിഷേധിച്ച് എഐഎസ്എഫ് സംഘടിപ്പിച്ച യൂണിവേഴ്സിറ്റി മാർച്ചിന് നേരെ പൊലീസ് അതിക്രമം. സമാധാനപരമായി നടന്ന മാർച്ചിന് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. 11 എഐഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപക കാമ്പസ് വിദ്യാഭ്യാസ ബന്ദിന് എഐഎസ്എഫ് ആഹ്വാനം ചെയ്തു. 

കേരള- കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. 

സാധാരണ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർവകലാശാലയ്ക്ക് വിദ്യാർത്ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും രാഹുല്‍ രാജ് വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ എം അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി എ അഥിൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി എസ് ആന്റസ് നന്ദിയും രേഖപ്പെടുത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം അഭിവാദ്യം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.