16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024
September 27, 2024
September 21, 2024
September 13, 2024
August 29, 2024
August 24, 2024

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; അഭിനവിന്റെ കണ്ണീര്‍ നൊമ്പരക്കാഴ്ച

Janayugom Webdesk
ആലപ്പുഴ
November 16, 2024 9:34 pm

മത്സരം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ഒരു വർണ്ണക്കുട വേഗത്തിൽ നിർമിച്ച മൂന്നാം ക്ലാസുകാരൻ അഭിനവിനു രണ്ടാമത്തെ കുട നിർമാണം പൂർത്തിയാക്കാനായില്ല. കമ്പികളിൽ നൂല് കെട്ടാൻ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ല. സമയം പോകുന്നതിനനുസരിച്ചു സങ്കടം കൂടി കൂടി വന്നു. 

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ പ്രവർത്തി പരിചയ മേളയിൽ കുട നിർമ്മാണത്തിൽ യുപി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്കെസിഎംഎം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിതിയുള്ള ആർ അഭിനവാണ് നൊമ്പരക്കാഴ്ചയായത്. സഹായത്തിനായി നിന്ന അധ്യാപകർ ആത്മവിശ്വാസം നൽകിയെങ്കിലും കരച്ചിലിലേക്ക് വഴിമാറാൻ ഏറെ സമയം വേണ്ടി വന്നില്ല. എന്നാലും മത്സരത്തിൽ നിന്നും പിന്മാറില്ലെന്ന ഉറപ്പിൽ പിന്നീടുള്ള ഒന്നര മണിക്കൂർ അഭിനവ് കരഞ്ഞു കൊണ്ട് തന്നെ കുട നിർമാണം പൂർത്തിയാക്കാൻ ശ്രമിച്ചത് അവിടെ കൂടി നിന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.