28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം ; നൂതന സാങ്കേതിക വിദ്യയിൽ ഇടം പിടിച്ച് ഇന്ത്യയും

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2024 12:36 pm

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇതോടെ നൂതന മിസൈൽ സാങ്കേതിക വിദ്യയിൽ ഇടം പിടിച്ച് ഇന്ത്യയും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത മിസൈൽ ഒഡിഷ തീരത്തുള്ള ഡോ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്.

 

ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരുടെയും സായുധ സേനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു വിമാന പരീക്ഷണം. 1500 കിലോ മീറ്ററിൽ കുടുതൽ പ്രഹരശേഷിയുള്ളതാണ് മിസൈൽ.രാജ്യത്തിന്റെ സൈനികശേഷിക്ക് മുതൽക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

 

വിവിധ ട്രാക്കിങ് സംവിധാനങ്ങൾ മിസൈലിനിന്റെ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഡിആർഡിഒ ലാബുകളുമായും നിരവധി വ്യവസായ പങ്കാളികളുമായും സഹകരിച്ച് ഹൈദരാബാദിലെ ഡോ എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികൾ നടത്തിയ വിപുലമായ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.