ഹരിയാനയിൽ ടീച്ചറോടുള്ള പകയിൽ അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഭിവാനി ജില്ലയിലാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥികളെ വഴക്ക് പറഞ്ഞതിനാണ് അധ്യാപികയോട് പ്രതികാരം ചെയ്തത്. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോംബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു.
സയൻസ് അധ്യാപികയ്ക്കാണ് പരിക്കേറ്റത്. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാണ് വിദ്യാർത്ഥികള്‍ക്ക് വഴയ്ക്ക് കേട്ടത്. ഇതോടെ അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിക്കുകയും അതുപയോഗിച്ച് അധ്യാപികയോടുള്ള പ്രതിപ്രകാരം തീർക്കാൻ ശ്രമിക്കുകയുമായിരുന്നു.
ക്ലാസിലെത്തി അധ്യാപിക കസേരയിൽ ഇരുന്നതോടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ അധ്യാപികയുടെ പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വാരീകരിച്ചു. 15 പേരുള്ള ക്ലാസിൽ 13 പേരെയാണ് സ്കൂൾ പുറത്താക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.