19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024

യുവകലാസാഹിതിയുടെ കലോത്സവം 2024 യുഎഇയിൽ നടന്നു

Janayugom Webdesk
യുഎഇ
November 19, 2024 3:30 pm

കേരളത്തിൽ നടക്കുന്ന വിവിധ യുവജനോത്സവത്തിൻ്റെ മത്സരച്ചൂടും ആവേശവും അനുഭവിക്കാൻ അവസരം ലഭിക്കാത്ത യുഎഇയിലെ സ്കൂൾ കുട്ടികൾക്ക് ഒരു വ്യത്യസ്ത അനുഭവമായി യുവകലാസാഹിതി സംഘടിപ്പിച്ച കലോത്സവം 2024. യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന നാലു വയസുമുതൽ 17 വയസ്സു വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 5 കാറ്റഗറികൾ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരത്തിന് കൂടുതൽ ആവേശവും പിരിമുറുക്കവും നൽകുവാനായി അബുദാബി, ദുബായ്, ഷാർജ, അജ്മാൻ ‑ഉം അൽ ഖ്വയിൻ, റാസ് അൽ ഖൈമ — ഫുജൈറ — കൽബ എന്നിങ്ങനെ അഞ്ചു മേഖലകളായി തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. നവംബർ 2, 3 തീയതികളിൽ മേഖലാ കേന്ദ്രങ്ങളിൽ സ്റ്റേജിതര മത്സരങ്ങളും 9,10 തീയതികളിൽ അജ്മാൻ മെട്രോപൊളിറ്റൻ സ്കൂളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു.

 

വ്യക്തിഗത ഇനങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. ഫല നിർണയങ്ങൾ നീതിപൂർവ്വകമാക്കുവാൻ പരമാവധി ഇന്ത്യയിൽ നിന്നും വിധികർത്താക്കളെ അണിനിരത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്.
പല ഘട്ടങ്ങളിലും വിജയികളെ നിർണയിക്കുവാൻ ബുദ്ധിമുട്ടി എന്നും നേരിയ വ്യത്യാസത്തിലാണ് പലർക്കും സമ്മാനങ്ങൾ നഷ്ടമായത് എന്നും ജഡ്ജിങ് പാനലിനെ നയിച്ച സുപ്രസിദ്ധ നർത്തകൻ RLV രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ സാംസ്കാരിക ധാരയുമായി അവരെ ബന്ധിപ്പിക്കുവാൻ കൂടി ഉദ്ദേശിച്ചാണ് യുവകലാസാഹിതി കലോത്സവം സംഘടിപ്പിച്ചത്. അതിൻറെ ഭാഗമായി മൺമറഞ്ഞുപോയ അതിപ്രശസ്തരായ സാംസ്കാരിക നായകരുടെ പേരിലാണ് വിവിധ സമ്മാനങ്ങളും ട്രോഫികളും ഏർപ്പെടുത്തിയിരുന്നത്. തോപ്പിൽ ഭാസി, ഒഎൻവി , പി ഭാസ്കരൻ, മലയാറ്റൂർ,കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, കെടാമംഗലം സദാനന്ദൻ,മൃണാളിനി സാരാഭായ് , കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ,ഇന്ദ്രാണി റഹ്മാൻ തുടങ്ങിയവരുടെ പേരിലാണ് വിവിധങ്ങളായ അവാർഡും ട്രോഫികളും യുവകലാസാഹിതി ഏർപ്പെടുത്തിയിട്ടുള്ളത്.

 

യു എ ഇ ലെ 7 എമിറേറ്റുകളെ അഞ്ചു മേഖലകളാക്കി തിരിച്ചു നടത്തിയ മത്സരത്തിൽ ഷാർജ മേഖല ഒന്നാമത് എത്തി. ദുബായ് മേഖലയാണ് രണ്ടാം സ്ഥാനവും റാസ് അൽ ഖൈമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

സ്റ്റേജ് മത്സരങ്ങൾ നിലവാരം കൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആർ എൽ വി രാമകൃഷ്ണൻറെ നേതൃത്വത്തിലുള്ള വിദഗ്ധ ജഡ്ജിങ് പാനലാണ് വിധി നിർണയിച്ചത്. നൂറോളം ഇനങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ പങ്കാളികളായി.

കാറ്റഗറി നാല് കലാപ്രതിഭക്കുള്ള പി ഭാസ്കരൻ മാഷിന്റ പേരിലുള്ള പുരസ്കാരം ശിവ ഷിബു കരസ്ഥമാക്കി. കാറ്റഗറി നാല് കലാതിലകത്തിനുള്ള മൃണാളിനി സാരാഭായ് പുരസ്കാരം മാളവിക മനോജ്ഉം കാറ്റഗറി അഞ്ച് കലാതിലകത്തിനുള്ള പുരസ്കാരം ആർദ്ര ജീവനും കരസ്ഥമാക്കി.
കാറ്റഗറി ഒന്നിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി കുഞ്ഞുണ്ണിമാഷിന്റ പേരിൽ ഉള്ള പുരസ്ക്കാരം വേദിക മാധവ് കരസ്ഥമാക്കി, കാറ്റഗറി രണ്ടിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി സുഗതകുമാരിയുടെ പേരിൽ ഉള്ള പുരസ്ക്കാരം വേദിക നായരും കരസ്ഥമാക്കി, ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത കാറ്റഗറി മുന്നിൽ ഏറ്റവും കുടുതൽ പോയിന്റ് നേടി കെടാമംഗം സദാനന്ദൻ പുരസ്‌കാരം കൃപ നിഷ മുരളി കരസ്ഥമാക്കി,
മേഖ

സമാപന സമ്മേളനം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വളരെ മികച്ച നിലവാരങ്ങൾ പുലർത്തിയ മത്സരങ്ങളുടെ വിധി നിർണയിക്കുക ശ്രമകരമായ ജോലിയായിരുന്നു എന്നും മത്സര നടത്തിപ്പിൽ സംഘാടകർ പുലർത്തിയ സൂക്ഷ്മത അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിത്സൻ തോമസ്, ലോക കേരള സഭ അംഗം സർഗറോയി, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിൻറ് സെക്രട്ടറി ജിബി ബേബി, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ പ്രദീഷ് ചിതറ, റോയി നെല്ലിക്കോട്, മനു കൈനകരി , സുനിൽ ബാഹുലേയൻ, നമിത സുബീർ, സുബീർ ആരോൾ, രഘുരാജ് പള്ളിക്കാപ്പിൽ, വിധികർത്താക്കളായ RLV സുഭാഷ്, കലാമണ്ഡലം നമ്മി, സൽമ , സവിത ‚റിനി തുടങ്ങിയവർ പങ്കെടുത്തു.
സുഭാഷ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അജി കണ്ണൂർ നന്ദിയും അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.