20 December 2025, Saturday

വയനാട് ഹ‍ര്‍ത്താല്‍ പൂര്‍ണ്ണം

Janayugom Webdesk
കല്പറ്റ
November 19, 2024 10:54 pm

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ച്‌ വയനാട്‌. ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിച്ച്‌ സഹായം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചതിനെതിരെ എൽഡിഎഫ് നടത്തിയ ഹർത്താലിൽ ജില്ല പൂര്‍ണമായും സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യസര്‍വീസുകള്‍ മാത്രമാണുണ്ടായിരുന്നത്. ഹർത്താലിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും റോഡ്‌ ഉപരോധവും നടന്നു. കല്പറ്റയിൽ പ്രതിഷേധം എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പ്രകടനത്തിന് എൽഡിഎഫ്‌ നേതാക്കളായ പി കെ അനിൽകുമാർ, കെ റാഫീഖ്‌, കെ സുഗതൻ, വി ഹാരിസ്‌, വി ബാവ, ടി ജി ബീന, എസ് സൗമ്യ എന്നിവർ നേതൃത്വം നൽകി. യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.