തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിൻ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ‘എയ്ഞ്ചൽ’ സിനിമയുടെ നിർമാതാവ് ആർ ശരവണൻ നൽകിയ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.
2018ൽ സിനിമയിൽ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ ഉദയനിധിക്ക് നൽകിയെന്നും കോവിഡിന് ശേഷം എംഎൽഎ ആയതോടെ താരം ഒഴിഞ്ഞുമാറിയെന്നുമായിരുന്നു പരാതി. എംഎൽഎ ആയശേഷം താരം മാരി സെൽവരാജിന്റെ ‘മാമന്നൻ’ തന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ചുവെന്നും തന്റെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായില്ലെന്നുമാണ് പരാതി. മന്ത്രിയായശേഷം ഉദയനിധി അഭിനയം മതിയാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.