ജൂവലറിയിൽ നിന്ന് 6 കോടി രൂപയുടെ സ്വർണം മോഷ്‌ടിച്ച ജീവനക്കാരിക്ക് 235 വർഷം തടവ് ശിക്ഷ. 47 തവണയായിട്ട് ആണ് യുവതി മോഷണം നടത്തിയത് . തായ്‌ലാന്‍ഡിലെ ഖോന്‍ കെയ്നിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് അദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
സോംജിത് ഖുംദുവാംഗ് എന്ന യുവതിയാണ് സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത്. ഇവര്‍ ആഭരണങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നിയിരുന്നു. അങ്ങനെയാണ് ജ്വല്ലറിയിലെ സിസിടിവി കാമറ പരിശോധിച്ചത്. പരിശോധനയില്‍ 2021 മുതല്‍ സോംജിത് ആഭരണങ്ങള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.