27 December 2025, Saturday

Related news

December 23, 2025
December 19, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
November 16, 2025
October 19, 2025
October 11, 2025

നഴ്‌സിങ് കോളജ് വിദ്യാർത്ഥിനിയുടെ മരണം; 3 സഹപാഠികൾ കസ്റ്റഡിയിൽ

Janayugom Webdesk
പത്തനംതിട്ട
November 21, 2024 8:19 pm

നഴ്‌സിങ് കോളജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് വിദ്യാർത്ഥിനി അമ്മു എ സജീവ് ആണ് മരിച്ചത്. സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.‌ 

നാലാം വർഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ സജീവ് (22) നവംബർ 15നാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചു. സഹപാഠികൾ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളജ് അധികൃതർ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. മരണത്തിൽ കോളജ് അധികൃതരുടെ വിശദീകരണത്തിൽ പൊരുത്തക്കേടുകളെന്നും ആരോപണം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.