ഒഡീഷയില്‍ മാവോയിസ്റ്റും,സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ചത്തീസ്ഗഢ്- ഓഡീഷ അതിര്‍ത്തിക്കടുത്തുള്ള മല്‍ക്കന്‍ഗിരി ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മാവോയിസ്റ്റുകളും, സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി വിശാഖപട്ടണത്തേക്ക് എയർലിഫ്റ്റ് ചെയ്തതായി ഡിഐജി നിതി ശേഖർ പറഞ്ഞു. സാവേരി നദിക്കടുത്ത് ജിനെൽഗുഡയ്ക്ക് സമീപം 15 മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ഒരു മണിക്കൂറോളം വെടിവെയ്‌പ്പ് തുടർന്നതായും മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മാവോയിസ്റ്റുകളുടെ ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. രണ്ട് വർഷത്തിനിടെ മൽക്കൻഗിരിയിൽ നടക്കുന്ന ആദ്യ പൊലീസ്–-മാവോയിസ്റ്റ് ഏറ്റുമുട്ടലാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.