22 December 2025, Monday

Related news

December 9, 2025
December 8, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
November 20, 2025
November 18, 2025
November 15, 2025
November 7, 2025

മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കും; നടിയുടെ പിൻമാറ്റം കേസ് തെളിയിക്കുവാൻ കഴിയാത്തതിനാൽ

Janayugom Webdesk
കൊച്ചി
November 22, 2024 11:28 am

എംഎൽഎയും നടനുമായ മുകേഷ് ഉള്‍പ്പെടെയുള്ളവർക്കെതിരെയുള്ള ലൈംഗികാരോപണ കേസിൽ നിന്ന് പിൻമാറി ആലുവ സ്വദേശിയായ നടി . തന്റെ കേസ് തെളിയിക്കാൻ സർക്കാരും മാധ്യമങ്ങളും പിന്തുണച്ചില്ലെന്നും അതിനാൽ കേസിൽ നിന്നും പിൻമാറുന്നുവെന്നും നടി അറിയിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ ആയിരുന്നു നടിയുടേത്. 

മുകേഷിനെ കൂടാതെ ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രത്യേകാന്വേഷണ സംഘം കേസുകളുമെടുത്തു. കേസുകൾ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടുവന്നതെന്നും ഇനി പെൺകുട്ടികളോട് ആരും അഡ്ജസ്റ്റ്മെന്റ് ചോദിക്കരുത് എന്ന് കരുതിയാണ് കേസ് കൊടുത്തതെന്ന് നടി പറഞ്ഞു . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.