പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. വയനാട്ടിൽ യുഡിഎഫ് , ചേലക്കരയിൽ എൽഡിഎഫ് , പാലക്കാട് എൻഡിഎ എന്നിങ്ങനെയാണ് ആദ്യ ഫലസൂചനകൾ. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 3898 വോട്ടുകൾക്കും ചേലക്കരയിൽ യു ആർ പ്രദീപ് 118 വോട്ടുകൾക്കും പാലക്കാട് സി കൃഷ്ണകുമാർ 95 വോട്ടുകൾക്കും മുന്നിലാണ് .
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്‌ട്രയിലെ നാന്ദേഡ് ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കുന്നുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.