കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്കൂളിലെ അറബി അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.