മ്യാൻമർ സൈനിക മേധാവി മിൻ ഓങ് ഹ്ലെയിങ്ങിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പ്രോസിക്യൂട്ടർ. റോഹിങ്ക്യകളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയതിനാണ് മിൻ ഓങ് ഹ്ലെയിങ്ങിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടാനുള്ള കാരണം.
മ്യാൻമറിലെയും ബംഗ്ലാദേശിലെയും റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള ക്രിമിനൽ ഉത്തരവാദിത്തം ജനറൽ മിൻ ഓങ് ഹ്ലെയിങ്ങിനാണെന്ന് ആരോപിച്ചതിൽ ന്യായമായ കാരണങ്ങളുണ്ടോ എന്ന് മൂന്ന് ജഡ്ജിമാർ ഉൾപ്പെടുന്ന പാനൽ തീരുമാനിക്കും. വിപുലവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണങ്ങൾക്ക് ശേഷമാണ് വാറണ്ട് ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നുണ്ട്.
“730,000ലധികം റോഹിങ്ക്യൻ മുസ്ലിംങ്ങൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഇത് വംശഹത്യ ഉദ്ദേശത്തോടെ നടത്തിയതാണെന്ന്” യുഎൻ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മ്യാൻമർ ഐസിസിയുടെ ഭാഗമല്ല. എന്നാൽ ഐസിസി അംഗമായ അയൽരാജ്യമായ ബംഗ്ലാദേശിൽ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.