ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം. ഇന്നു രാവിലെയാമ് സംഭവം. സ്ഫോടന ഭീഷണി സന്ദേശം 11.48 ന് വന്നിരുന്നു ഇതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല.
സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു.
പ്രശാന്ത് വിഹാറില്‍ ബോംബ് സ്‌ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം രാവിലെ 11.48ന് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഉടന്‍ തന്നെ നാല് അഗ്നിരക്ഷാസേന വാഹനവുമായി ഞങ്ങള്‍ സ്ഥലത്തേക്ക് എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.- ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.