29 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 20, 2024
October 12, 2024
October 1, 2024
September 25, 2024
September 16, 2024
September 11, 2024
September 6, 2024

വിദ്യാഭ്യാസം കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഇടനിലക്കാരനാണ് ഗവര്‍ണര്‍ : മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
November 29, 2024 4:38 pm

വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു ചുമതലയേൽക്കുന്നവരിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. വിദ്യാർത്ഥികളുടെ ഭാവി ആലോചി,ച്ച് വിസി ഇല്ലാതെ നിൽക്കുന്നതിനാലാണ് കോടതി നിയമനം സ്റ്റേ ചെയ്യാതിരുന്നത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.അതേസമയം, ഹൈക്കോടതിയെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക‑ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. സർക്കാർ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് മറികടന്നായിരുന്നു തന്നിഷ്ട പ്രകാരമുള്ള ഗവർണറുടെ നീക്കം. ഡോക്ടർ കെ ശിവപ്രസാദിനെ കെടിയുവിലും, സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചുമായിരുന്നു ഗവർണറുടെ അസാധാരണ നടപടി.

ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വിസിയും ഐഐഎമ്മിലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരെയും, ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, ഡോ. എ മുജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയെ മറയാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴത്തെ നിയമനങ്ങൾ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.