21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

കേന്ദ്ര സര്‍വകലാശാലകളില്‍ 5,000ലധികം അധ്യാപക ഒഴിവ്

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2024 10:14 pm

രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ അയ്യായിരത്തിലധികം അധ്യാപകരുടെ ഒഴിവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. 5,182 ഒഴിവുകളാണ് നികത്താനുള്ളതെന്നും അധ്യാപകര്‍ വിരമിച്ചതും രാജിവച്ചതും കുട്ടികളുടെ എണ്ണും കൂടിയതുമാണ് ഇതിന് കാരണമെന്നും വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ പറഞ്ഞു. 

പ്രത്യേക നിയമന യജ്ഞത്തിലൂടെ 7,650 ഒഴിവുകള്‍ നികത്തിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍ യൂണിവേഴ‍്സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യുജിസി) സെന്‍ട്രല്‍ യൂണിവേഴ‍്സിറ്റി-ചായന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇതിലൂടെ കേന്ദ്രസര്‍വകലാശാലകളിലെ ഒഴിവുകള്‍ നികത്തുന്നതിനും വിജ്ഞാപനം പരസ്യം ചെയ്യുന്നതിനും കഴിയുന്നു. വിദ്യാഭ്യാസമന്ത്രാലയവും യുജിസിയും എല്ലാ യൂണിവേഴ‍്സിറ്റികളെയും നിരീക്ഷിച്ച് ഒഴിവുകള്‍ പതിവായി നികത്താന്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

കേന്ദ്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, 15,139 അധ്യാപകര്‍ ഉള്‍പ്പെടെ മൊത്തം 25,777 തസ്തികകള്‍ നികത്തി. എന്നാല്‍ അധ്യാപക ഒഴിവുകള്‍ ഇപ്പോഴും പ്രശ‍്നമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍വകലാശാല, ഐഐടി, ഐഐഐടി, എന്‍ഐടി, ഐഐഎം, ഐഐഎസ‌്സി ബംഗളൂരു, ഐഐഎസ്ഇആര്‍ എന്നിവിടങ്ങളിലായി 25,257 ഒഴിവുകള്‍ നികത്തി. ഇതില്‍ 15,407 എണ്ണം അധ്യാപക തസ്തികയാണെന്നും മന്ത്രി പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.