22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണു; യുവതാരത്തിന് ദാരുണാന്ത്യം

Janayugom Webdesk
പൂനെ
November 29, 2024 10:18 pm

മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതാരത്തിന് ദാരുണാന്ത്യം. ബാറ്റിങ്ങിനിടെ 35കാരനായ ഇമ്രാന്‍ പട്ടേല്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പൂനെയിലെ ഗർവാരെ സ്റ്റേ‍ഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.

താരം ഗ്രൗണ്ടിൽനിന്നു മടങ്ങിപ്പോകുന്നതും, കുഴഞ്ഞു വീണപ്പോള്‍ മറ്റുള്ളവർ ഡഗ്ഔട്ടിലേക്ക് ഓടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാൻ പട്ടേലിന്റെ ജീവൻ രക്ഷിക്കാനായില്ല.
തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഇമ്രാന്‍ പട്ടേല്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ഫീല്‍ഡ് അമ്പയറുടെ അനുമതിയോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങാന്‍ ശ്രമിക്കവെ താരത്തിന് നെഞ്ചുവേദന കൂടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ‘മികച്ച ഫിറ്റ്‌നസുള്ള താരമായിരുന്നു ഇമ്രാന്‍. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല’-സഹതാരം നസീര്‍ ഖാന്‍ പ്രതികരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.