പാര്‍ലമെന്റ് നാലാംദിനവും പ്രതിഷേധത്തില്‍ മുങ്ങി. മണിപ്പൂര്‍-സംഭാല്‍ സംഘര്‍ഷം, അഡാനി കോഴ, ഡല്‍ഹിയിലെ ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസ് തള്ളിയതോടെ ലോക്‌സഭ സ്തംഭിച്ചു.
ചോദ്യോത്തര വേളയിലും പ്രതിഷേധം കനത്തതോടെ സ്‌പീക്കർ ഓം ബിർള 12 മണി വരെ നടപടികൾ നിർത്തിവെച്ചു.
സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. രാജ്യസഭയിലും വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ തള്ളി. തുടര്‍ന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. അതേസമയം വിവാദവിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയും വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.
ശീതകാല പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച പിന്നിട്ടപ്പോള്‍ സഭാ നടപടികള്‍ കേവലം രണ്ട് മണിക്കൂര്‍ മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാല് ദിവസംകൊണ്ട് ലോക്‌സഭ 54 മിനിറ്റും രാജ്യസഭ 75 മിനിറ്റും മാത്രമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യദിനമായ തിങ്കളാഴ്ച ലോക്‌സഭ ആറുമിനിറ്റ്, ബുധന്‍ 16, വ്യാഴം 14, ഇന്നലെ 20 മിനിറ്റ് എന്നിങ്ങനെയാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. രാജ്യസഭ യഥാക്രമം 33, 13, 16,13 മിനിറ്റായിരുന്നു സമ്മേളനം. ഭരണഘടനാ ദിനമായ ചൊവ്വാഴ്ച ഇരുസഭകളും സംയുക്തമായി സമ്മേളിച്ചുവെങ്കിലും നിയമനിര്‍മ്മാണങ്ങളിലേക്ക് കടക്കാതെ പിരിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.