24 December 2025, Wednesday

Related news

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025

ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

Janayugom Webdesk
സൂററ്റ്
November 30, 2024 5:45 pm

ഗുജറാത്തിലെ സൂറത്തില്‍ തീയിടുന്നതിന് ചുറ്റും കളിച്ച് കൊണ്ടിരുന്ന 5 പെണ്‍കുട്ടികളില്‍ മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെട്ട രണ്ട് പേരാണ് മരണ കാരണം മറ്റുള്ളവരെ അറിയിച്ചത്. 5 പെണ്‍കുട്ടികളുടെ സംഘം പാലി ഗ്രാമത്തിലെ മാലിന്യം കത്തിക്കുന്നതിന് ചുറ്റും കളിക്കുകയായിരുന്നു. തീയില്‍ നിന്നും ഉയര്‍ന്ന പുക ശ്വസിച്ച കുട്ടികള്‍ പെട്ടന്ന് തന്നെ ശര്‍ദ്ദിക്കുകയും ബോധരഹിതരാകുകയും ചെയ്തു. 

ഉടന്‍ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില‍്‍‍ പ്രവേശിപ്പിച്ചെങ്കിലും ദുര്‍ഗ മഹന്തോ (12), അമിത മഹന്തോ (14), അനിത മഹന്തോ (8) എന്നിവര്‍ മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടും ഫൊറന്‍സിക് പരിശോധന ഫലവും പുറത്ത് വന്നാല്‍ മാത്രമേ യത്ഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് സച്ചിന്‍ ഗ്രാമത്തിലെ പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.പ്രഥമ ദൃഷ്ട്യാ വിഷവാതകം ശ്വസിച്ചതാണ് മരമ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.