ഉത്തര്‍പ്രദേശില്‍ മുസ്ലിം പള്ളിക്കുമേല്‍ വീണ്ടും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകള്‍. ബദായുനിലെ ഷംസി ഷാഹി മോസ്ക് നീലകാന്ത് മഹാദേവ് ക്ഷേത്രമാണെന്ന അവകാശവാദവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ എന്ന സംഘടനയാണ് കോടതിയിലെത്തിയത്.
ബദായുനിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഷംസി ഷാഹി മസ്ജിദ് നിലകൊള്ളുന്നത്. രാജ്യത്ത് ഏറ്റവും പഴക്കമേറിയതില്‍ മൂന്നാമതും വലിപ്പത്തില്‍ ഏഴാമതുമാണ് 23,500 പേരെ ഉള്‍ക്കൊള്ളുന്ന ഈ ആരാധനാലയം. 2022 ലാണ് ആദ്യമായി ഇവിടെ ഹിന്ദുസംഘടനകള്‍ അവകാശവാദം ഉന്നയിച്ചത്. പുരാതനക്ഷേത്രം തകര്‍ത്താണ് മോസ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇവിടെ ആരാധന നടത്താന്‍ അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അഖിലഭാരത ഹിന്ദുമഹാസഭ നേതാവായ മുകേഷ് പട്ടേല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.