6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024
November 25, 2024
November 23, 2024
November 22, 2024
November 18, 2024
November 18, 2024

ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം; അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും: മന്ത്രി വീണ ജോർജ്

Janayugom Webdesk
ആലപ്പുഴ
December 1, 2024 2:58 pm

ആലപ്പുഴയിലെ വനിതാ-ശിശു ആശുപത്രിയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെ ഒക്കെ ഭാഗത്ത്‌ വീഴ്ച ഉണ്ടോ അവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ ഇല്ലാത്തതിന്‍റെ പ്രശ്നം ആയിരുന്നില്ല. ചില ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ സന്നദ്ധരാകാത്തതും പ്രശ്നമായതായി മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സ്വകാര്യ ലാബിൽ പരിശോധിക്കേണ്ടി വന്നത്. സർക്കാർ ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കാനും നടപടി കൈക്കൊള്ളും എന്നും മന്ത്രി അറിയിച്ചു.

ഇന്നലെ ശിശുവിന്‍റെ വൈകല്യം കണ്ടെത്തുന്നതിൽ വീ‍ഴ്ച വരുത്തിയ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.