തിരുവല്ലയിലെ ജലഅതോരിറ്റിയുടെ പമ്പ് ഹൗസില്‍ വന്‍ തീപിടുത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകള്‍ കത്തിപ്പോകുകയും ട്രാന്‍സ്ഫോര്‍മറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അടുത്ത ഒരാഴ്ച 3 ജില്ലകളിലായി 13 തദ്ദേശ സ്ഥാപനങ്ങളില്‍ ജലവിതരണം തടസ്സപ്പെടും.
ഇന്ന് രാവിലെ 6ന് ജല അതോരിറ്റി സമുച്ചയത്തിലെ ഓള്‍ഡ് കുുട്ടനാടന്‍ പമ്പ് ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 11 പഞ്ചായത്തുകളിലെയും ജലവിതരണം മുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.